കോവിഡ് 19: കുവൈറ്റിൽ ഇത്തവണ പൊതു നോമ്പുതുറയില്ല; റമദാനിലെ സംഘടനാ പരിപാടികള്‍ക്കും വിലക്ക്

0
143
Ramadan

കുവൈറ്റ്: കോവിഡ് 19ന്റെ നിയന്ത്രണങ്ങൾ റമദാനിലും തുടരുമെന്ന് കുവൈറ്റ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനസുരക്ഷ മുന്നിൽക്കണ്ട് പൊതു നോമ്പുതുറ പരിപാടികൾ ഇത്തവണ ഉണ്ടാകില്ല. നീതിന്യായ വകുപ്പ് മന്ത്രി ഡോ.ഫഹദ് അൽ അഫാസിയുടെ നേതൃത്ത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

റമദാനിൽ സാധാരണയായി നടത്തിവരുന്ന സംഘടനാ പരിപാടികൾക്കും അനുമതി നൽകേണ്ടതില്ലെന്നാണ് തീരുമാനം. അതേസമയം നോമ്പുതുറയ്ക്ക് തയ്യാറാക്കുന്ന കിറ്റുകൾ പതിവു പോലെ വിതരണം ചെയ്യാം. എന്നാൽ ഇതിനും നിയന്ത്രണങ്ങൾ ഉണ്ട്. ജനങ്ങളുടെ കൂട്ടം കൂടൽ ഒഴിവാക്കി വേണം ഇത്തരം കിറ്റുകൾ വിതരണം ചെയ്യേണ്ടത്. വഖഫ് മന്ത്രാലയത്തിന്റെ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെയും ടിവി ചാനലുകളിലൂടെയും ജനങ്ങളെ അറിയിക്കാനും തീരുമാനം ആയിട്ടുണ്ട്.