കുവൈറ്റ് സിറ്റി : സൈബർ ആക്രമണ സംഘത്തിലെ ആറ് ചൈനീസ് പ്രതികൾക്ക് ബിസിനസ് വിസിറ്റ് വിസ നൽകിയ ഒരു പൗരനെയും ഒരു ഈജിപ്ഷ്യൻ പ്രവാസിയെയും അധികൃതർ അറസ്റ്റ് ചെയ്തതായി പ്രാദേശിക അറബി ദിനപത്രമായ അൽ ജരീദ റിപ്പോർട്ട് ചെയ്തു. സംഘത്തിലെ നാല് പേർ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് രാജ്യം വിട്ടതായി റിപ്പോർട്ടുണ്ട്. കുവൈറ്റില്‍ ആശയവിനിമയ കമ്പനികളെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം ആസൂത്രണം ചെയ്തിരുന്ന ചൈനീസ് പൗരന്മാരുടെ ഒരു സംഘത്തെ കഴിഞ്ഞ ദിവസം കുവൈറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഓരോ എൻട്രി വിസയ്ക്കും 100 ദിനാർ വീതം ലഭിച്ചതായി പൗരനും ഈജിപ്ഷ്യൻ സ്വദേശിയും സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ജനുവരി അവസാന വാരത്തിലാണ് സംഘം രാജ്യത്ത് കടന്നത്. ഇലക്ട്രോണിക് മോഷണത്തിനോ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിനോ വിധേയരായ പൗരന്മാരോടും താമസക്കാരോടും സുരക്ഷാ അധികാരികൾക്ക് ഔദ്യോഗിക റിപ്പോർട്ടുകൾ സമർപ്പിക്കാൻ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Home Middle East Kuwait ചൈനീസ് ഹാക്കിംഗ് സംഘത്തിന് സന്ദർശന വിസ നൽകിയതിന് പൗരനും പ്രവാസിയും അറസ്റ്റിൽ