കെ.ഐ.ജി ഈദ് ഗാഹ് 5.45ന്

കുവൈത്ത് സിറ്റി: ചെറിയ പെരുന്നാളിന് കുവൈത്ത് മത കാര്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക അനുമതിയോടെ കേരള ഇസ്‌ലാമിക് ഗ്രൂപ്പിന് കീഴിൽ വിവിധ സ്ഥലങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കും.

പെരുന്നാൾ നമസ്‌കാരവും പ്രഭാഷണവും നടക്കുമെന്ന് മസ്‌ജിദ്‌ കൗൺസിൽ കൺവീനർ അറിയിച്ചു.

ഫഹാഹീൽ ബലദിയ പാർക്കിൽ ഫൈസൽ മഞ്ചേരി ,സാൽമിയ പാർക്കിൽ സക്കീർ ഹുസൈൻ തുവ്വൂർ, ജലീബ് പാർക്കിൽ അനീസ് ഫാറൂഖി,ഫർവാനിയ ദാറുൽ ഖുർആൻ സമീപം ടറഫിൽ അനീസ് അബ്ദുസ്സലാം,
റിഗ്ഗഇ സഹ്‌വ് ഹംദാൻ അൽ മുതൈരി പള്ളിയിൽ Dr അലിഫ് ഷുക്കൂർ , മഹ്ബൂല ബ്ലോക്ക് 2ൽ സഹ്‌മി ഫഹദ് മാജിദ് അൽ ഹാജിരി പള്ളിയിൽ മുഹമ്മദ് ഷിബിലി , എന്നിവർ പ്രാർഥനകൾക്ക് നേതൃത്വം നൽകും. വനിതകൾക്ക് പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലായിടങ്ങളിലും രാവിലെ 5.45 ന് പെരുന്നാൾ നമസ്‌കാരം ആരംഭിക്കും.