ഫുഡ് ഡെലിവറി ഡ്രൈവർമാർക്ക് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

0
24

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫുഡ് ഡെലിവറി കമ്പനികൾക്ക് മേൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയും ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അസിസ്റ്റന്റ് മേജർ ജനറൽ ജമാൽ അൽ സയേഗും, വാണിജ്യ മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ചെറു നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.എല്ലാ കമ്പനികളും പുതിയ നിയന്ത്രണങ്ങൾ പാലിക്കണമെന്നും ഒക്ടോബർ മുതൽ ആ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ നിയന്ത്രണങ്ങൾ ഇവയൊക്കെയാണ് –

– പുതിയ ചട്ടങ്ങൾ അനുസരിച്ച്, ഭക്ഷണം വിതരണം ചെയ്യുന്ന ഡ്രൈവർക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

– ഡെലിവറി വാഹനത്തിൽ ബന്ധപ്പെട്ട കമ്പനിയുടെ സ്റ്റിക്കർ നിർബന്ധമായും പതിച്ചിരിക്കണം.

– ഡെലിവറി ജീവനക്കാരന്റെ ഇഖാമ ഇയാൾ ജോലി ചെയ്യുന്ന അതേ കമ്പനിയുടെ പേരിൽ ആയിരിക്കണം.

-എല്ലാ ഡ്രൈവർമാർക്കും ഏകീകൃത യൂണിഫോം നൽകണം.