ധീരജ് വധക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്കു ജാമ്യം. ഇടുക്കി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് ഏഴ് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 87 ദിവസങ്ങള്‍ക്കു ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. ഏപ്രിൽ രണ്ടാം തീയതി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ഇടുക്കി പൈനാവ് എൻജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥി ധീരജിനെയാണ് നിഖില്‍ പൈലി കുത്തിക്കൊന്നത്. കോളജിലുണ്ടായ സംഘര്‍ഷത്തില്‍ പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇടപെടുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു.





























