കുവൈത്തിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ അടുത്തയാഴ്ച ആരംഭിക്കും

കുവൈറ്റ് ക്രിക്കറ്റ് ബോർഡിന്റെ നേതൃത്വത്തിലുള്ള  ടി20 ഫെസ്റ്റിവൽ ജൂൺ 2 മുതൽ ജൂൺ 10 വരെ സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും.  ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വലിയ മത്സരാഘോഷം ആയിരിക്കും ഇത്. നോക്കൗട്ടുകളും ഫൈനും ഉൾപ്പെടെ 19  മത്സരങ്ങളിൽ കുവൈത്തിനെ കൂടാതെ ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകൾ ഏറ്റുമുട്ടും.

പ്ലെയിംഗ് ഇലവനിൽ 3 അതിഥി താരങ്ങൾ (കുവൈത്ത് ജനിച്ചവർ) ഉൾപ്പെടെ ഉള്ളതാണ് കുവൈത്ത് ദേശീയ ടീം.  ടൂർണമെൻ്റ്  ഷെഡ്യൂൾ മെയ് 26 വ്യാഴാഴ്ച റിലീസ് ചെയ്യും.