ജമ്മു കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തെ കുവൈറ്റ് അപലപിച്ചു

0
18

കുവൈത്ത് സിറ്റി : ഏപ്രിൽ 22ന് ഇന്ത്യയിലെ ജമ്മു കശ്മീരിലെ പഹൽ ഗാമിൽ നടന്ന ഭീകരാക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. സംഭവത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവന ഇറക്കി, എല്ലാത്തരം ഭീകരതയെയും, അവയ്ക്ക് പിന്നിലെ പ്രേരണകൾ പരിഗണിക്കാതെ, രാജ്യം ശക്തമായി നിരസിക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി.ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മന്ത്രാലയം ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.