യോഗയ്ക്ക് മതവിശ്വാസവുമായി ബന്ധമില്ല, ഒരു വ്യായാമമുറ മാത്രമെന്ന് പരിശീലക

കുവൈത്ത് സിറ്റി: യോഗയ്ക്ക്  വ്യായാമ മുറ മാത്രമാണ് ഇതിന് മതവിശ്വാസവുമായി ബന്ധമില്ലെന്ന് കുവൈറ്റിലെ യോഗ പരിശീലക ഇമാന്‍ അല്‍ ഹുസൈനാന്‍. കുവൈറ്റിലെ തന്റെ യോഗ പ്രദര്‍ശനം തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആവശ്യമായ അനുമതി വാങ്ങിയില്ലെന്നു കാണിച്ച് കുവൈത്തിൽ നടക്കാനിരുന്ന വനിതകളുടെ യോഗ പ്രദര്‍ശനം കഴിഞ്ഞ ദിവസം പോലിസ് വിലക്കിയിരുന്നു. യോഗ പരിപാടി സംഘടിപ്പിച്ച കുവൈറ്റിലെ യോഗ പരിശീലക ഇമാനെതിരേ ശക്തമായ വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അവര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.