കുവൈറ്റ് : കുവൈറ്റിൽ പൊടിക്കാറ്റും തണുത്ത കാലാവസ്ഥയും മൂലം ദൃശ്യ പരത കുറയുന്നു. ചില പ്രദേശങ്ങളിൽ ഏതാണ്ട് പൂജ്യമായി കുറഞ്ഞുവെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച രാത്രി അറിയിച്ചു. രാജ്യത്ത് ഇപ്പോൾ പൊടിക്കാറ്റ് ശക്തമായതിനാൽ വാഹനങ്ങൾ ഓടിക്കുന്ന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. വാഹനം ഓടിക്കുമ്പോൾ റോഡിലെ മണൽക്കൂനകൾക്ക് സമീപം പോകുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വാഹനങ്ങൾ ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കണം എന്നും മുന്നറിയിപ്പിൽ ഉണ്ട്.































