ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു.88 വയസ്സായിരുന്നു. വത്തിക്കാനിലെ കാസ സാന്താ മാർട്ടയിലുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. വത്തിക്കാന്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് വിയോഗ വാര്‍ത്ത അറിയിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞയിടെ ഏറെ നാള്‍ അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. അതേസമയം ലോകമാകമാനമുള്ള ക്രൈസ്തവര്‍ക്കായി അദ്ദേഹം കഴിഞ്ഞ ദിവസം ഈസ്റ്റര്‍ സന്ദേശം നല്‍കുകയും ചെയ്തു. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായിരുന്നു അദ്ദേഹം.പതിനാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഉണ്ടാകും.