പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ഇഫ്താർ സംഗമം റിഗ്ഗായ് സിംഫണി ഹാളിൽ സംഘടിപ്പിച്ചു.കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ വ്യക്തിത്വങ്ങളും സംഘടനാംഗങ്ങളും പങ്കെടുത്ത ചടങ്ങ് പൽപക് സ്ഥാപക നേതാവ് പി.എം. കുമാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ പൽപക് സാമൂഹ്യ വിഭാഗം സെക്രട്ടറി ബിജു സി പി സ്വാഗതം ആശംസിച്ച ചടങ്ങിൽ പൽപക് പ്രസിഡണ്ട് സക്കീർ പുതനഗരം അധ്യക്ഷത വഹിച്ചു.

കെ. ഐ. ജി മുൻ പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ ഇഫ്താർ സന്ദേശം നൽകി. സമൂഹത്തിൽ പരസ്പരം സാഹോദര്യം നിലനിർത്തി കൊണ്ട് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചിന്തകളെ അകറ്റുവാനും, ഐക്യവും സമാധാനം നിലനിർത്തുവാനും ഇത്തരം സമൂഹ നോമ്പുതുറകൾ ഉപകാരപ്പെടട്ടെ എന്ന് സക്കീർ ഹുസൈൻ തുവ്വൂർ അഭിപ്രായപ്പെട്ടു.
ജനറൽ സെക്രട്ടറി പ്രേംരാജ് ചടങ്ങുകൾക്ക് നേതൃത്വം നൽകി
കുട മുൻ കൺവീനർ ബിജു കടവി, ഫോക്ക് സെക്രട്ടറി സൂരജ്, പൽപക് ഉപദേശക സമിതി അംഗം അരവിന്ദാക്ഷൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
പൽപക് ട്രഷറർ രാജേഷ് കുമാർ യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.