കുവൈത്ത് സിറ്റി: ഫഹാഹീൽ റോഡിൽ ബസും ട്രക്കും കൂട്ടിയിടിച്ചു. സംഭവത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. എമർജൻസി ടീമുകൾ സ്ഥലത്ത് വൈദ്യസഹായം നൽകുകയും പരിക്കേറ്റവരെ തുടർ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെത്തുടർന്ന് ഫഹാഹീൽ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.