മനാമ : ബഹ്റൈനിൽ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ജനറൽ ഡയറക്ടറേറ്റിലെ ആന്റി നാർകോട്ടിക്സ് ഡയറക്ടറേറ്റ് ആണ് ഇവരെ പിടികൂടിയത്. അഞ്ച് പേരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 28നും 51നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായതെന്ന് അധികൃതർ അറിയിച്ചു. ലഹരി ഇടപാട് നടത്തുന്നതിനായാണ് വീട്ടിൽ ഇവർ കഞ്ചാവ് വെച്ചുപിടിപ്പിച്ചത്. പത്ത് ലക്ഷം ബഹ്റൈൻ ദിനാറാണ് കണ്ടുകെട്ടിയ ലഹരി വസ്തുക്കളുടെ വിപണി മൂല്യം വരുന്നത്.