കുവൈത്ത് സിറ്റി: മംഗഫ് പ്രദേശത്ത് നിയമവിരുദ്ധ മയക്കുമരുന്ന് കൈവശം വച്ചതിന് ഏഷ്യൻ പ്രവാസിയെ പിടികൂടി. പതിവ് പട്രോളിംഗിനിടെയാണ് അറസ്റ്റ് നടന്നത്. ഇയാൾ സംശയാസ്പദമായി പെരുമാറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തിരിച്ചറിയൽ രേഖ കാണിക്കുന്നതിനിടെ അയാളുടെ കൈയ്യിൽ നിന്ന് ഒരു ചെറിയ പൊതി താഴെ വീണു. അതിൽ ഹെറോയിൻ ആണെന്ന് പിന്നീട് കണ്ടെത്തി. കൂടുതൽ പരിശോധനയിൽ ക്രിസ്റ്റൽ മെത്തും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും അടങ്ങിയ മറ്റൊരു പൊതിയും ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രതിയെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. നാടുകടത്താനുള്ള നടപടികൾ ഇപ്പോൾ നടന്നുവരികയാണ്.






























