കുവൈറ്റ് സിറ്റി: ഈ വർഷം മുതലുള്ള ഹജ്ജ് ഉംറ തീർഥാടനങ്ങൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത വർക്ക് മാത്രമേ അനുമതി നൽകുകയുള്ളൂ. ചൊവ്വാഴ്ച അബുദാബിയിൽ നടന്ന ഹോപ്പ് കൺസോർഷ്യത്തിന്റെ ലോക രോഗപ്രതിരോധ, ലോജിസ്റ്റിക് ഉച്ചകോടിയുടെ രണ്ടാംംദിനത്തിൽ സമാപന ചർച്ചയ്ക്കിടെ യാണ്, സൗദി അറേബ്യയിലെ ആരോഗ്യലയത്തിലെ പൊതുജനാരോഗ്യ അണ്ടർസെക്രട്ടറി ഡോ. ഹാനി ജോഖ്ദാാർ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകർ വാക്സിനേഷൻ സ്വീകരിച്ച് താണോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഔദ്യോഗിക പ്രാമാണീകരണ പ്രക്രിയ അവതരിപ്പിക്കാൻ സൗദി ഒരുങ്ങുന്നതായും ഹാനി ജോഖ്ദാാർ സ്ഥിരീകരിച്ചു.