പ്രവാസികൾ ഉൾപ്പടെ 16,000 ത്തോളം പേർക്ക് യാത്രാ വിലക്ക്

കുവൈറ്റ് സിറ്റി: നീതിന്യായ മന്ത്രാലയത്തിലെ എൻഫോഴ്‌സ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ യാത്രാ നിരോധന വിഭാഗം പുറത്തുവിട്ട  സ്ഥിതിവിവരക്കണക്കുകൾ പ്രകാരം  പൗരന്മാരും പ്രവാസികളും ഉൾപ്പടെ 16000 പേർക്ക് യാത്ര നിരോധനം ഏർപ്പെടുത്തി. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കണക്കാണ് ഇത്. അതോടൊപ്പം 8033 പേരുടെ യാത്രാ നിരോധനം നീക്കുന്നതിനുള്ള  ഓർഡറുകൾക്കൊപ്പം 917 “ഒറ്റത്തവണ യാത്ര”  അഭ്യർത്ഥനകളും അനുവദിച്ചിട്ടുണ്ട്. ജനുവരിയിൽ 6,642 യാത്രാ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചപ്പോൾ ഫെബ്രുവരിയിൽ 9,006 ആയി .

അൽ-അഹമ്മദി ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ യാത്രാ വിലക്കുകൾ രേഖപ്പെടുത്തിയത്, 4,321 ഓർഡറുകൾ, തുടർന്ന് ഫർവാനിയ 3,641, ഹവല്ലി 2,452. അൽ-ജഹ്‌റയും തലസ്ഥാനവും യഥാക്രമം 2,381, 1,757 യാത്രാ നിരോധന ഉത്തരവുകൾ രജിസ്റ്റർ ചെയ്തു, മുബാറക് അൽ-കബീറിൽ ആണ് കുറവ് എണ്ണം,  1,096 .