പ്രവാസി വനിതയുടെ ലഗേജിൽ നിന്ന് ദുർമന്ത്രവാദ വസ്തുക്കൾ പിടികൂടി

കുവൈത്ത് സിറ്റി: പ്രവാസി യുവതിയുടെ ലഗേജിൽ നിന്ന് ദുർമന്ത്രവാദത്തിനും ഉപയോഗിക്കുന്ന നിരവധി വസ്തുക്കൾ പിടിച്ചെടുത്തതായി അബ്ദാലി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇറാഖി സ്വദേശിനിയിൽ നിന്നാണ് ഇവ പിടികൂടിയത്. യുവതിയെ സംശയം തോന്നി ഉദ്യോഗസ്ഥർ, അവരുടെ ലഗേജ് പരിശോധിക്കുകയും തുടർന്ന് നിരോധിത വസ്തുക്കൾ കണ്ടെത്തുകയുമായിരുന്നു.ചോദ്യം ചെയ്യലിൽ, ഇത് “വ്യക്തിപരമായ കാര്യങ്ങൾ” ആണെന്ന് അവർ പറഞ്ഞു. നിരോധിത ഉപകരണങ്ങൾ പിടിച്ചെടുത്ത് അധികാരികൾക്ക് കൈമാറി.