ഏവർക്കും റമദാൻ ആശംസകൾ നേർന്ന് കുവൈത്ത് അമീർ

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും റമദാൻ ആശംസകൾ നേർന്ന് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് . കോവിഡ്  തീർത്തും നിയന്ത്രണ വിധേയമായ സമയത്താണ് വിശുദ്ധ റമദാൻ വരുന്നത് , ഇതിന് ദൈവത്തോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാൻ ഏവരും ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.