സുരക്ഷിതമല്ലാത്തതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾക്ക് പുതിയ പിഴയുമായി കുവൈത്ത്

0
94

കുവൈറ്റ്‌ സിറ്റി : റോഡ് സുരക്ഷയും പരിസ്ഥിതി സംരക്ഷണവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുതിയ പിഴകൾ ഏർപ്പെടുത്തി. അമിതമായ ശബ്ദം, കട്ടിയുള്ള പുക എന്നിവ പുറപ്പെടുവിക്കുന്ന വാഹനങ്ങൾ, റോഡിലേക്ക് തെറിച്ചു വീഴുകയോ ചോർന്നൊലിക്കുകയോ ചെയ്യുന്ന ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ, അസന്തുലിതമായ ടയറുകൾ ഉപയോ​ഗിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്കാണ് കടുത്ത പിഴകൾ ചുമത്തുന്നത്. ഈ നിയമലംഘനങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വാഹനമോടിക്കുന്നവർക്ക് 75 ദിനാർ ആയിരിക്കും പിഴ. കോടതിയിലേക്ക് റഫർ ചെയ്യുന്ന ഗുരുതരമായ കേസുകൾക്ക് 150 കുവൈത്ത് ദിനാർ മുതൽ 300 ദിനാർ വരെയാണ് പിഴ ചുമത്തുന്നത്. മൂന്ന് മാസം വരെ തടവ് ശിക്ഷയും ലഭിക്കും. ലംഘനത്തിന്റെ തീവ്രതയനുസരിച്ച് പിഴയും തടവും വർധിക്കും. 025 ഏപ്രിൽ 22 മുതൽ ഇത് പ്രാബല്യത്തിൽ വരും . പുതുക്കിയ ചട്ടങ്ങൾ പ്രകാരം സുരക്ഷിതവും വൃത്തിയുള്ളതുമായ റോഡുകൾ ഉറപ്പാക്കിക്കൊണ്ട്, റോഡ് സുരക്ഷയും പരിസ്ഥിതി മാനദണ്ഡങ്ങളും ലംഘിക്കുന്ന വാഹനങ്ങൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.