വേൾഡ് ക്വാളിറ്റി ദിനത്തിൽ പിപിഎഫ് കുവൈറ്റ് ടോക്ക് ഷോയും ക്വിസും സംഘടിപ്പിച്ചു

പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം കുവൈറ്റ് (PPF) 2022 നവംബർ 10-ന് വേൾഡ് ക്വാളിറ്റി ദിനാചരണത്തിന്റെ ഭാഗമായി ടോക്ക് ഷോയും ക്വിസും സംഘടിപ്പിച്ചു.

കീ നോട്ട് സ്പീക്കർ, KISR ലെ റിസർച്ച് സയന്റിസ്റ്റ് ഡോ. ജാഫർ അലി പരോൾ “ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പുരോഗതി” എന്ന വിഷയത്തിൽ തന്റെ പ്രഭാഷണം അവതരിപ്പിച്ചു. വ്യാവസായിക ലോകത്തെ മാറ്റിമറിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ച് ഡോ. ജാഫർ അലി വിശദീകരിച്ചു. തന്റെ അനുഭവവും സംഭാവനകളും ഉദ്ധരിച്ച് നിർമ്മാണ വ്യവസായത്തിലെ ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റത്തെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടിസിബി സെർട്ട് മാനേജിംഗ് ഡയറക്ടർ എം.എസ്.റേ ഈ വർഷത്തെ ക്വാളിറ്റി ഡേ പ്രമേയമായ “ഗുണമേന്മയുള്ള മനസ്സാക്ഷി – ശരിയായ കാര്യം ചെയ്യുന്നു” എന്ന അവതരണത്തിൽ, ഗുണനിലവാര മാനദണ്ഡങ്ങൾ നേർപ്പിക്കാനുള്ള ഏതൊരു ശ്രമവും നിരാകരിക്കപ്പെടണമെന്ന് ഊന്നിപ്പറഞ്ഞു. ഒരു സ്ഥാപനത്തിലോ വ്യവസായത്തിലോ ഗ്രാസ് റൂട്ട് തലത്തിൽ ഗുണനിലവാര മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത് ശ്രദ്ധേയമായ ഫലങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

കഹൂട്ട് പ്ലാറ്റ്‌ഫോമിലൂടെ ക്വാളിറ്റി ക്വിസ് നടത്തി വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ.ദിവാകര ചാലുവയ്യെ , കുവൈറ്റ് എഞ്ചിനീയേഴ്‌സ് ഫോറം ജനറൽ കൺവീനർ ശ്രീ.അഫ്സൽ അലി എന്നിവർ മുഖ്യാതിഥികളായ പ്രഭാഷകർക്കു മെമെന്റോകൾ സമ്മാനിച്ചു.

PPF കുവൈറ്റ് പ്രസിഡന്റ് അഡ്വ.തോമസ് സ്റ്റീഫൻ സ്വാഗതവും ജനറൽ സെക്രട്ടറി ശ്രീമതി ഷേർളി ശശി രാജൻ നന്ദിയും പറഞ്ഞു. പരിപാടിയുടെ അവതാരക അഡ്വ.സ്മിത, വൈസ് പ്രസിഡന്റ് ശ്രീ.പ്രശാന്ത് വാരിയർ, ജോയിന്റ് സെക്രട്ടറി ഡോ.രാജേഷ് വർഗീസ്, ട്രഷറർ ശ്രീ.ശ്രീജിത്ത്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.വിനോദ്, ടിജോ, ജിജുലാൽ, ബിപിൻ, കിരൺ, അസീം , സഞ്ജയ്‌, ശ്രീജിത്ത്‌ എന്നിവർ വിജയകരമായ സംഘാടനത്തിന്റെ മുഖ്യ പങ്കുവഹിച്ചു.

പരിപാടിയിൽ പങ്കെടുത്തവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

PPF കുവൈറ്റ് അതിന്റെ ഭാവി ദൗത്യങ്ങളും പ്രവർത്തനങ്ങളുമായി സഹകരിക്കാൻ എല്ലാ പ്രൊഫഷണലുകളെയും ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ അവരുടെ മുഴുവൻ പേരും വിലാസവും 6571184, 66935862 എന്നീ നമ്പറുകളിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ ppfkuwait@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക.

PF Kuwait organized a talk show and Quiz on World Quality Day

Progressive Professional Forum Kuwait (PPF) an organization of Indian professionals organized a talk show and quiz as part of the World Quality Day celebration on 10th November 2022.

Keynote speaker Dr. Jafar Ali Parol, Research Scientist in KISR presented his talk on “Advances in Science and Technology”. Dr. Jaffer Ali outlined the cutting-edge technologies that are game changers in the industrial world. He remarked on the rapid technological advancement in the construction industry citing his experience and contributions.

Mr. M. S. Ray, Managing Director, TCB Cert. Worldwide LLC in his presentation on this year’s Quality Day theme Quality conscience: “Doing the right thing” emphasized that any attempt to dilution of the Quality standard parameters shall be dissuaded. He highlighted that implementing Quality standards at grass root level in an organization or industry can bring positive results at an exponential rate.

Quality Quiz was conducted through the Kahoot platform and attractive prizes were distributed to the winners.

Indian Doctor’s Forum President Dr. Diwakara Chaluvaiah and Kuwait Engineers Forum General Convener Mr. Afsal Ali presented the tokens of appreciation to the chief guests and speakers.

PPF Kuwait President Adv. Thomas Stephen delivered the welcome address to the guests and participants and General Secretary Mrs. Sherly Sasi Rajan gave the vote of thanks. The program was anchored by Adv. Smitha and Vice President Mr. Prashant Warrier, Joint Secretary Dr. Rajesh Varghese, Treasurer Mr. Sreejith and Executive Committee Members Mr. K. Vinod, Tijo, Jijulal, Bipin, Kiran, Aseem, Sanjay, and Sreejith played key roles in organizing the successful event. Digital certificates were issued to the participants of the program.

PPF Kuwait invites all professionals to associate with its future missions and activities. Those interested shall WhatsApp their full name and address to 6571184, 66935862 or mail to ppfkuwait@gmail.com