കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. കുവൈറ്റ് സെൻട്രൽ ബാങ്ക് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തയതോടെയാണ് അടച്ചുപൂട്ടലുകൾ. കഴിഞ്ഞദിവസമാണ് രാജ്യത്തെ എല്ലാ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളും കുവൈറ്റ് സെൻട്രൽ ബാങ്കിന്റെ അധീനതയിൽ ആയിരിക്കും എന്ന് അറിയിപ്പ് വന്നത്. സെൻട്രൽ ബാങ്ക് നിയന്ത്രണം നടപ്പിലാക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 ന് അവസാനിച്ചിരുന്നു. സമയപരിധി അവസാനിച്ചതിനാൽ, മന്ത്രി ഖലീഫ അൽ-അജീലിന്റെ നേതൃത്വത്തിൽ വാണിജ്യ വ്യവസായ മന്ത്രാലയം കുവൈറ്റിലുടനീളമുള്ള എക്സ്ചേഞ്ച് ഷോപ്പുകൾ ലക്ഷ്യമിട്ട് പരിശോധനകൾ നടത്തിയിരുന്നു. നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.
Home Middle East Kuwait സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണങ്ങൾ, നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി





























