ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റിന്റെ പത്താം വാർഷികം; റൈസിംഗ് ഭാരത്– പ്രവാസി മഹോത്സവം 2026 ജനുവരി 30ന്

0
15

കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘റൈസിംഗ് ഭാരത് – പ്രവാസി മഹോത്സവം 2026’ എന്ന മെഗാ പ്രോഗ്രാം ജനുവരി 30, 2026-ന് അഹമദി ഡി.പി.എസ് സ്കൂളിൽ അരങ്ങേറുന്നു.

ഭാരതത്തിലെയും കുവൈറ്റിലെയും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും. സാംസ്കാരിക സമ്മേളനം, കലാ-സാംസ്കാരിക പരിപാടികൾ എന്നിവ മഹോത്സവത്തെ ശ്രദ്ധേയമാക്കും.

പ്രവാസികളുടെ നേട്ടങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് കുവൈറ്റിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് ‘പ്രവാസി സമ്മാൻ 2026’ പുരസ്കാരങ്ങൾ നൽകി ആദരിക്കും. കൂടാതെ, ഈ വർഷം മുതൽ ഭാരതത്തിലെ സമുന്നത സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നൽകുന്ന പി.പി. മുകുന്ദൻ പുരസ്കാരവും ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റ് നൽകും.

മഹോത്സവത്തിന്റെ ഭാഗമായി ‘പ്രഗ്യാ’ എന്ന പേരിൽ സ്മരണികയും പ്രകാശനം ചെയ്യും.
സമ്മേളനത്തിൽ ഭാരതീയ പ്രവാസി പരിഷത്തിന്റെ പ്രസിഡന്റ് സുധീർ വി മേനോൻ, ജന. സെക്രട്ടറി ഹരി ബാലരാമപുരം, ജോ. സെക്രട്ടറി രാജ് ഭണ്ഡാരി, മീഡിയ സെക്രട്ടറി സുജിത് സുരേശൻ എന്നിവർ സംബന്ധിച്ചു.