കുവൈത്ത് സിറ്റി: 152 സ്ത്രീകളും 7 പുരുഷൻമാരും ഒരു കുട്ടിയും ഉൾപ്പെടെ 160 ഫിലിപ്പിൻസ് സ്വദേശികളെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രാലയവും കുവൈത്തിലെ ഫിലിപ്പീൻസ് എംബസിയുമായി ഏകോപിപ്പിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. ഫിലിപ്പീൻസ് എംബസിയുടെ സംരക്ഷണത്തിൽ ഉണ്ടായിരുന്ന 200 ഓളം സ്ത്രീകളെ കൂടാതെ 160 സ്വദേശികളെയും തിരികെ കൊണ്ടു പോകുന്നതിനായി ഫിലിപ്പീൻസിൽ നിന്ന് പ്രത്യേക വിമാനം വരിക ആയിരുന്നുവെന്നു അൽറായി പത്രം റിപ്പോർട്ട് ചെയ്തു.