പ്രവർത്തന പരിചയമില്ലാത്ത പ്രവാസി എഞ്ചിനീയർമാരെ റിക്രൂട്ട് ചെയ്യരുത്

0
6

കുവൈത്ത് സിറ്റി: പുതുതായി എൻജിനീയറിങ് ബിരുദം നേടിയ സ്വദേശികൾ അല്ലാത്തവരുടെ റിക്രൂട്ട്മെൻറ് നിർത്തിവെക്കണമെന്ന നിർദ്ദേശവുമായി കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ്. രാജ്യത്തെ പൊതു സ്വകാര്യ മേഖലകളിൽ സ്വദേശി എൻജിനീയരെ പൂർണമായി റിക്രൂട്ട് ചെയ്യുന്നത് ചെയ്യുന്നതുവരെ പുറത്തു നിന്നുള്ളവരുടെ നിയമനം നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് കുവൈത്തിലെ തൊഴിൽ വിപണി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലോക ബാങ്കിന് സമർപ്പിച്ച ശുപാർശകളിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അഞ്ചു വർഷത്തിൽ താഴെ തൊഴിൽ പരിചയം ഉള്ളവർക്ക് കുവൈത്തിൽ നിയമനം നൽകുന്നത് നിർത്തണമെന്നും ആവശ്യമുണ്ട്.

വിവിധ സർക്കാർ മേഖലകളിലും പദ്ധതികളിലും തൊഴിലെടുക്കുന്ന കുവൈത്ത് ഇതര തൊഴിലാളികളുടെ എഞ്ചിനീയറിംഗ് യോഗ്യതകൾ വിലയിരുത്തുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ബാധ്യത സർക്കാർ ഏജൻസികൾക്കാണെന്നതാണ് ആദ്യ ശുപാർശയെന്ന് സംഘടന ചെയർമാൻ ഫൈസൽ അൽ-അറ്റ്ൽ പ്രസ്താവനയിൽ പറഞ്ഞു.

12,000 ൽ അധികം കുവൈറ്റ് ഇതര എഞ്ചിനീയർമാർ യോഗ്യത തെളിയിക്കുന്നതിനുള്ള പരീക്ഷകളിൽ വിജയിക്കാൻ കഴിയാത്തതിനാലോ അവരുടെ എഞ്ചിനീയറിംഗ് യോഗ്യതകൾ അംഗീകരിക്കാത്തതിനാലോ തൊഴിൽ വിപണി ഉപേക്ഷിച്ചു പോയതായും അദ്ദേഹം പറഞ്ഞു.