കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ദൈനംദിന യാത്രക്കാരുടെ എണ്ണം 3,500 ആയി ഉയർത്താനുള്ള നിർദ്ദേശത്തിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകാരം നൽകി.
ഇക്കാര്യം വ്യക്തമാക്കി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾക്കായി ഉടൻ സർക്കുലർ പുറപ്പെടുവിക്കും. ഓഗസ്റ്റ് 1 മുതൽ പ്രവാസികൾക്ക്ക് കുവൈത്തിലേക് വേശനം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ക്രമേണ ദിനേനയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധന വരുത്തും.
നേരത്തെ, ഒരു വിമാനത്തിൽ 35 യാത്രക്കാർ എന്ന നിരക്കിൽ പ്രതിദിനം 1,000 യാത്രക്കാർക്ക് കുവൈത്ത് പ്രവേശനംം പരിമിതപ്പെടുത്തിയിരിക്കുന്നു. പുതിയ ഉത്തരവനുസരിച്ച് രാജ്യത്തേക്ക് വരുന്ന ഓരോ ഫ്ലൈറ്റിനും ഏകദേശം 70 യാത്രക്കാരെ വരെ അനുവദിക്കും.