50000 അഫ്ഗാൻ കുടുംബങ്ങളെ കുവൈത്ത് ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് നാട്ടുകടത്തുമെന്ന വാർത്തയിൽ സർക്കാർ വ്യക്തത വരുത്തണം

0
40

കുവൈത്ത് സിറ്റി: സൈനികരെ പൂർണമായി പിൻവലിക്കുന്നതിന് ഒപ്പം അഫ്ഗാനിസ്ഥാനിൽ നിന്ന് 50,000 അഫ്ഗാൻ കുടുംബങ്ങളെ കുവൈത്തിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും മാറ്റാനുള്ള അമേരിക്കൻ ശ്രമത്തെ കുറിച്ച്  വാർത്തകൾ പുറത്തു വരുന്നുണ്ട് . അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇത് സംബന്ധിച്ച് ആദ്യം വാർത്ത നൽകിയത്. വിഷയത്തിൽ കുവൈത്ത് സർക്കാർ വ്യക്തത വരുത്തണമെന്ന് എംപി മർസൂക്ക് അൽ ഖലീഫ  ആവശ്യപ്പെട്ടു. വിഷയം സംബന്ധിച്ച്  സർക്കാറിന് അറിവുണ്ടെങ്കിൽ അത് വ്യക്തമാക്കണം. തനിക്ക് മറുപടി  ലഭിച്ചില്ലെങ്കിൽ, വിവരങ്ങൾ ശരിയാണെന്ന് അർത്ഥമാക്കുമെന്നും അദ്ദേഹം പറഞ്ഞു, എന്നാൽ അത്തരമൊരു വിഷയത്തിൽ ആരും മൗനം പാലിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.