ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദ് ചെയ്തതായി ജസീറ എയർവെയ്സ്

0
101

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് തിരിച്ചടി, ജസീറ എയർവെയ്സ് ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടും അല്ലാതെയുമുള്ള വിമാനസർവീസുകൾ കൂടുതൽ അറിയിപ്പുകൾ ഉണ്ടാകുന്നതുവരെ താൽക്കാലികമായി റദ്ദാക്കിയതായി അറിയിച്ചു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അയച്ച ഇമെയിൽ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്ത് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ നിർദേശാനുസരണമാണ് നടപടി. ഓഗസ്റ്റ് ഒന്നു മുതൽ വിദേശികൾക്ക് രാജ്യത്തേക്ക് മടങ്ങി വരാം എന്നിരിക്കെ നിരവധി പേർ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. യാത്രാ നിരോധനം അവസാനിക്കുന്നതോടെ വീണ്ടും തിരികെ ജോലിയിൽ പ്രവേശിക്കാം എന്ന പ്രത്യാശയിൽ ഇരുന്ന് പ്രവാസികളുടെ മടക്കം വീണ്ടും അനിശ്ചിതത്വത്തിലായി.