കുവൈത്തിൽ സ്ത്രീയെന്ന വ്യാജേന തട്ടിപ്പ്, പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി

0
10

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്ത്രീയെന്ന വ്യാജേന ഓൺലൈൻ വ്യാപാരിയിൽ നിന്ന് വിലകൂടിയ വാച്ചുകളും ബാഗുകളും കബളിപ്പിച്ചു വാങ്ങിയയാൾക്ക് കോടതി മൂന്നു മാസം തടവ് ശിക്ഷ വിധിച്ചു. 500 ദിനാർ കെട്ടിവെച്ച് ജാമ്യമെടുത്താൽ തടവ് ശിക്ഷ അനുഭവിക്കേണ്ടതില്ലെന്നും കോടതി നിർദ്ദേശിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യാപാരിയിൽ നിന്ന് വിലകൂടിയ മൂന്ന് വാച്ചുകളും 5 ബ്രാൻഡ് ബാഗുകളും വാങ്ങുകയായിരുന്നു. സാധനങ്ങൾ ലഭിച്ച ശേഷം ഇയാൾ പണം തിരികെ നൽകിയില്ല. സ്ത്രീ എന്ന രീതിയിൽ ആണ് ഇയാൾ ആൾ വാട്സാപ്പിലൂടെ വ്യാപാരവുമായി സംസാരിക്കുന്നതും കരാറിലേർപ്പെടും. സാധനങ്ങൾ ലഭിച്ചശേഷം വ്യാപാരിയെ അറിയില്ലന്ന നിലപാടാണ് കൈക്കൊണ്ടത്.