കുവൈത്ത് സിറ്റി: കുവൈത്തിലെ അംഘരയിൽ ഫാക്ടറിക്ക് സമീപം കണ്ടെത്തിയ അജ്ഞാതമൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് കൈമാറി. തലയിൽ രക്തപ്പാടുകൾ കണ്ടെത്തിയതിനെത്തുടർന്നാണിത്. ഏഷ്യൻ വംശജൻ്റെതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം.മൃതദേഹത്തിൽ നിന്ന് തിരിച്ചറിയൽ രേഖകളൊന്നും കണ്ടെത്തിയില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.






























