മനുഷ്യക്കടത്ത് കേസിൽ തടവ് ശിക്ഷ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

0
10

കുവൈത്ത് സിറ്റി: ബംഗ്ലാദേശ് എംപി ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിൽ തടവുശിക്ഷ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഷെയ്ഖ് മേജർ ജനറൽ മസെൻ അൽ-ജറ സമർപ്പിച്ച അപേക്ഷ കോടതി തള്ളി.
ബംഗ്ലാദേശ് പാർലമെൻറ് അംഗം കാസി ഷാഹിദുൽ ഇസ്ലാം പാപ്പൂളാണ് കേസിലെ പ്രധാന പ്രതി .ഇയാൾക്ക് നാല് വർഷം തടവാണ് ക്രിമിനൽ കേടതി വിധിച്ചത്. വിദേശ തൊഴിലാളികളേ കുവൈത്തിലേക്ക് എത്തിക്കുന്നതിനായി 3,000 ദിനാർ വരെ ഇയാൾ ഓരോരുത്തരിൽ നിന്നും കൈപ്പറ്റി. വാഗ്ദാനം ചെയ്തതനുസരിച്ച് അവർക്ക് ജോലിയും വേതനവും നൽകിയില്ല. കൂടുതലും ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളികളാണ് തട്ടിപ്പിന് ഇരയായത്, സർക്കാർ ഉദ്യോഗസ്ഥനായ മേജർ ജനറൽ മസെൻ അൽ ജറയും കൂട്ടു പ്രതിയാണ്. മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിലാണ് അദ്ദേഹത്തെ ശിക്ഷിച്ചത്