ഗോസ്കോർ ലേണിംഗ് എൽഎംഎസ് ലോഞ്ച് ചെയ്തു

ഇന്ത്യൻ സിലബസിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് പഠനം അനായാക്കാൻ പുതിയ പ്ലാറ്റ്ഫോം. ഗോസ്കോർ ലേണിംഗ് എൽഎംഎസ് (ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം)   ലോഞ്ച് ചെയ്തതായി GoScore Learning സിഇഒ Mr . അമൽ ഹരിദാസ്, coo ഹരി ഗോവിന്ദ് ഡയറക്ടർ ആദിൽ ആരിഫ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

എല്ലാവർക്കും താങ്ങാനാവുന്ന വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുകൊണ്ട് വിദ്യാഭ്യാസ ജനാധിപത്യത്തിനായി പരിശ്രമിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഗോസ്കോർ എന്ന് അവർ പറഞ്ഞു.  ഓൺലൈൻ പഠനം, തത്സമയ ക്ലാസ് റൂം പഠനം, സബ്സ്ക്രിപ്ഷൻ മോഡൽ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  സമൂഹത്തിലെ എല്ലാതരം സാമ്പത്തികശേഷിയുള്ളവർക്കും ആക്സസ് ചെയ്യാം എന്നതാണ് ഇതിൻ്റെ പ്രത്യേകത.

ഇതോടൊപ്പം ബുക്ക് എക്സ്ചേഞ്ച് ഇവന്റ് സമാരംഭിക്കുന്നതായും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിലൂടെ ശേഖരിച്ച പുസ്തകങ്ങൾ ആവ്യമുള്ള കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്യും എന്നും പറഞ്ഞു.