കുവൈത്തിലെ ക്രിസ്ത്യൻ പള്ളികളിലെ തൊഴിലാളികൾക്ക് കോവിഡ് പ്രതിരോധ വാക്സിനുകൾ ലഭ്യമാക്കണമെന്ന് ആവശ്യം

0
5

കുവൈത്ത് സിറ്റി: കുവൈത്തിലെ ക്രിസ്ത്യൻ പള്ളികളിലെ തൊഴിലാളികൾക്ക് കോവിഡ് പ്രതിരോധ ധ വാക്സിനുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പള്ളികൾ ആരോഗ്യ മന്ത്രാലയ അണ്ടർസെക്രട്ടറിക്ക് കത്തുകൾ അയച്ചു. കുവൈത്തിലെയും അറേബ്യൻ ഗൾഫിലെയും ഗ്രീക്ക് കത്തോലിക്കാ പാത്രിയർക്കീസ് ​​വികാരി, ആർക്കിമാൻഡ്രൈറ്റ് ബൗട്രോസ് ഗാരിബ്, ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എത്രയും പെട്ടെന്ന് പള്ളികളിലെ തൊഴിലാളികൾക്ക് അധികൃതർ വാക്സിൻ ലഭ്യമാക്കിയേക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

റോമൻ കാത്തലിക് ചർച്ച്, അർമേനിയൻ ഓർത്തഡോക്സ് ചർച്ച്, ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച് എന്നിവയും അഭ്യർത്ഥന സമർപ്പിച്ച പള്ളികളിൽ ഉൾപ്പെടുന്നു.