ഒക്‌ടോബർ 28-ന് കുവൈറ്റിൽ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും

കുവൈറ്റ് സിറ്റി: ഒക്ടോബർ 28 ശനിയാഴ്ച കുവൈത്തിന്റെ ആകാശത്ത് ഭാഗിക ഗ്രഹണം ദൃശ്യമാകും എന്ന് ശൈഖ് അബ്ദുല്ല അൽ സലേം കൾച്ചറൽ സെന്ററിലെ ബഹിരാകാശ മ്യൂസിയം അധികൃതർ അറിയിച്ചു. ഭൂമിയുടെ നിഴൽ ചന്ദ്രോപരിതലത്തിന്റെ 6 ശതമാനം മറക്കും  ഗ്രഹണം യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, പടിഞ്ഞാറൻ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും കാണാൻ കഴിയും, ആദ്യഘട്ടം 9.01 ന് ആരംഭിക്കുകയും, തുടർന്ന് ഭാഗിക ഗ്രഹണ ഘട്ടം രാത്രി 10.35 ന് ആയിരിക്കും,  രാത്രി 11.52ന് അവസാനിക്കുമെന്നും ബഹിരാകാശ മ്യൂസിയത്തിന്റെ ജനറൽ സൂപ്പർവൈസർ ഖാലിദ് അൽ ജമാൻ പറഞ്ഞു. ഈ ഗ്രഹണം ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തേതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, അടുത്ത ചന്ദ്രഗ്രഹണം 2024 സെപ്തംബർ 18 ന് ആയിരിക്കും.