ജൂൺ 27 മുതൽ കോവിഡ് വാക്സിൻ 2 ഡോസും എടുത്തവർക്ക് മാത്രമേ റെസ്റ്റോറന്റുകൾ, ഹെൽത്ത് ക്ലബ്ബുകൾ, സലൂണുകൾ, മാളുകൾ എന്നിവിടങ്ങളിൽ പ്രവേശനം ഉള്ളൂ

0
5

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് മാത്രമേ ജൂൺ 27 മുതൽ റെസ്റ്റോറന്റുകൾ, ഹെൽത്ത് ക്ലബ്ബുകൾ, സലൂണുകൾ, മാളുകൾ എന്നിവയിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. വ്യാഴാഴ്ച ചേർന്ന കുവൈത്ത് മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ പ്രവേശനം ലഭിക്കുന്നതിനായി ജനങ്ങൾ കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷനിലോ ഇമ്മ്യൂൺ ആപ്ലിക്കേഷനിലോ ഉള്ള വാക്സിനേഷൻ രേഖകൾ തെളിവായി കാണിക്കണം.