സഹകരണ സംഘങ്ങളുടെ യൂണിയൻ വിദേശത്തുള്ള പ്രവാസി തൊഴിലാളികളുടെ കണക്കെടുക്കുന്നു

0
5

കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന സഹകരണ മേഖല തൊഴിലാളികളായ പ്രവാസികളുടെ എണ്ണം എടുക്കാൻ ആരംഭിച്ചതായി ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ യൂണിയൻ ചെയർപേഴ്‌സൺ ഡോ. സാദ് അൽ-ഷാബോ അറിയിച്ചു.ഓരോ സഹകരണ സംഘത്തിലും പത്തോളം തൊഴിലാളികൾ വിദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി തൊഴിലാളികളെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി എത്രയും പെട്ടെന്ന് തിരിച്ചെക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് പല സഹകരണ സംഘങ്ങളും യൂണിയനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇത്. തൊഴിലാളികളുടെ ദീർഘകാല അഭാവം സഹകരണസംഘങ്ങളിലെ ജോലികളെ ബാധിച്ചു.