റഫാല്‍ കരാർ: ഇടനിലക്കാരന് കൈക്കൂലി നല്‍കിയതായി ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തു

റഫാല്‍ യുദ്ധവിമാന ഇടപാടിൽ ദസോ ഏവിയേഷൻ 7.5 കോടി മില്യണ്‍ യൂറോ ഇടനിലക്കാരന് കൈക്കൂലി നൽകിതായി ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട് റിപ്പോർട്ട് ചെയ്തു. വ്യാജ ഇന്‍വോയിസ് ഉപയോഗിച്ചാണ് ദസ്സോ ഏവിയേഷന്‍ പണം കൈമാറിയത്.

കൈക്കൂലി കൈമാറിയതിന്റെ തെളിവുകള്‍ 2018ല്‍ തന്നെ ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടും അന്വേഷണം നടത്തിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 7.8 ബില്ല്യണ്‍ യൂറോയ്ക്കാണ് ഇന്ത്യ ദസ്സോ ഏവിയേഷനില്‍ നിന്ന് 36 പോര്‍വിമാനങ്ങള്‍ വാങ്ങിയത്.