കോവിഡ് 19: കണ്ണൂർ സ്വദേശി ദുബായിൽ മരിച്ചു

0
7

ദുബായ്: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂർ തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശി പ്രദീപ് സാഗർ (41) ആണ് മരിച്ചത്. ശ്വാസം മുട്ടൽ, പനി, ചുമ തുടങ്ങിയ ശാരീരിക അസ്വാസ്ഥങ്ങളെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു.

മൃതദേഹം ദുബായിൽ തന്നെ സംസ്കരിക്കും. ഇതോടെ ദുബായിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.