കുവൈറ്റ്; ഉപയോഗം കരുതൽ തുകയെക്കാൾ കൂടിയാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കുവൈറ്റ് വൈദ്യുതി മന്ത്രാലയം. നിലവിൽ 125 ദിനാർ ആണ് വൈദ്യതി ബന്ധം സ്ഥാപിക്കാൻ കരുതൽ തുക ആയി അടയ്ക്കേണ്ടത്. ഇതില്‍ ഒരു ദിനാർ അധികം വൈദ്യുതി ഉപയോഗിച്ചാൽ പോലും ബന്ധം വിച്ഛേദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വൈദ്യുതി ഉപഭോഗം കരുതൽ തുകയെക്കാൾ കൂടില്ലെന്ന് ഉപഭോക്താക്കളാണ് ഉറപ്പു വരുത്തേണ്ടത്. കെട്ടിടങ്ങളിലെ താമസക്കാർക്ക് ഇത് സംബന്ധിച്ച ബോധമുണ്ടായിരിക്കണമെന്നും വൈദ്യുതി- ജലം മന്ത്രാലയത്തിലെ ഉപഭോക്തൃകാര്യ വിഭാഗം ഡയറക്ടർ അഹമ്മദ് അൽ മുറാദ് അറിയിച്ചു.