ആസ്വാദക പ്രശംസ നേടിയ കുവൈത്തിലെ ഇന്ത്യൻ ആർട്ട്‌ ഫെസ്റ്റിവൽ സമാപിച്ചു

0
65

കുവൈത്ത്‌ സിറ്റി : കലാസ്വാദകർക്ക് ആഘോഷ വിരുന്നൊരുക്കിയ കുവൈത്തിലെ   ഇന്ത്യൻ ആർട്ട്‌ ഫെസ്റ്റിവൽ സമാപിച്ചു. കുവൈത്ത്‌ ആർട്ട്‌ അസോസിയേഷൻ ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് പത്തു ദിവസം നീണ്ടു നിന്ന ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.  ഹവല്ലിയിലെ ഇന്ത്യൻ ആർട്ട്‌ അസോസിയേഷൻ ഹാളിലായിരുന്നു പരിപാടി .

ഫെസ്റ്റിവലിലെ പ്രധാന ആകർഷണമായിരുന്നു  പ്രമുഖ ചിത്രകാരിയും ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജിന്റെ ഭാര്യയുമായ ജോയ്സ്‌ സിബി യുടെ ചിത്ര പ്രദർശനം. ഇതോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിധ തനത്‌  കലാരൂപങ്ങളും പരിപാടിയുടെ മാറ്റ് കൂട്ടി.

ഇന്ത്യ- കുവൈത്ത്‌ നയതന്ത്ര ബന്ധത്തിന്റെ 60 ആം വാർഷികത്തോട്‌ അനുബന്ധിച്ചാണു പരിപാടി സംഘടിപ്പിച്ചത്‌.സ്വദേശികളും വിദേശികളുമായ നിരവധി പ്രമുഖരാണു പ്രദർശ്ശന പരിപാടിയിൽ സന്ദർശ്ശകരായെത്തിയത്‌. കുവൈത്ത്‌ വിദേശ കാര്യ മന്ത്രി ഷൈഖ്‌ അഹമ്മദ്‌ നാസർ അൽ സബാഹിന്റെ പത്നി ഹനൂഫ്‌ ബദർ അൽ മുഹമ്മദ്‌ സബാഹ്‌,വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരും നയതന്ത്ര ഉദ്യോഗസ്ഥരും പ്രദർശ്ശനം കാണാൻ എത്തിയിരുന്നു.സമാപന പരിപാടി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌ ഉദ്ഘാടനം ചെയ്തു. കുവൈത്ത്‌ ആർട്ട്‌ അസോസിയേഷൻ ചെയർമ്മാൻ അബ്ദുൽ റസൂൽ അൽ സൽമാനെ പരിപാടിയിൽ ആദരിച്ചു. കൂടാതെ പരിപാടിയിൽ പങ്കെടുത്ത നിരവധി പേർക്ക്‌ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.