പുതിയ കെ.പി.സി.സി ഭാരവാഹികളെ തീരുമാനിക്കുന്നതിനായുള്ള ചർച്ചകൾ പൂർത്തിയായി. കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ ഹൈക്കമാൻഡിനു പട്ടിക സമർപ്പിക്കും. രാഷ്ട്രീയ കാര്യ സമിതി തീരുമാനിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ ഫോണിൽ വിളിച്ചു കെ.പി.സി.സി നേതൃത്വം ചർച്ച നടത്തിയിരുന്നു. എ,ഐ ഗ്രൂപ്പുകൾ നൽകിയ പട്ടികയിൽ നിന്ന് ചില നേതാക്കളെ ജനറൽ സെക്രട്ടറി പദവിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ സമ്മർദ്ദം ഉണ്ടായങ്കിലും അംഗീകരിക്കില്ലെന്നാണ്് പുറത്തുവരുന്ന വിവരം വനിതാ പ്രാതിനിധ്യം പരിഗണിക്കാനായി ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.






























