കുവൈറ്റ് സിറ്റി നവീകരണം; ജനങ്ങളിൽ നിന്നും ആശയങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി ഗവർണർ

0
49

കുവൈത്ത് സിറ്റി: കുവൈത്തിൽ തലസ്ഥാന നഗരിയുടെ രൂപ ഭംഗി മെച്ചപ്പെടുത്തുന്നതിനും സന്തുലിതമായ വികസനത്തിനും ആശയങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്ത് ഗവർണറേറ്റ്.
തലസ്ഥാന ഗവർണർ ഷെയ്ഖ് തലാൽ അൽ-ഖാലിദ് ഉദ്ധരിച്ചുകൊണ്ട്, പ്രാദേശിക പത്രങ്ങൾ ആണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്.

കുവൈത്ത് സിറ്റി മുനിസിപ്പാലിറ്റി ബ്രാഞ്ചിന്റെ എമർജൻസി ടീമിന്റെ തലവനായ സെയ്ദ് അൽ-എനേസിക്കും അദ്ദേഹത്തിന്റെ ടീമംഗങ്ങൾക്കുമൊപ്പം ബ്നീദ് അൽ-ഖാർ സന്ദർശന വേളയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.ബ്നീഡ് അൽ-ഖാറിലെ 70% ത്തിലധികം കെട്ടിട ലംഘനങ്ങൾ ഇല്ലാതാക്കിയതായി വെളിപ്പെടുത്തി.പൊളിക്കാൻ തയ്യാറായ 9 ജീർണിച്ച കെട്ടിടങ്ങൾ സ്ഥലത്ത് ഉള്ളതായും അദ്ദേഹം വെളിപ്പെടുത്തി.