കുവൈത്ത് സിറ്റി : ഒമിക്രോൺ വകഭേദം കുവൈത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ.ബാസിൽ അൽ സബാഹ് വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരിൽ കോവിഡ് പോസിറ്റീവ് കേസുകൾ കണ്ടെത്തുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ടെന്നും എന്നാൽ കുവൈത്തിലെ ആരോഗ്യ സ്ഥിതി ഇപ്പോഴും സുസ്ഥിരമാണെന്നും കൊറോണ എമർജ്ജൻസി കമ്മിറ്റി യോഗത്തിൽ മന്ത്രി വ്യക്തമാക്കി. ഇത് മൂലം രാജ്യത്തെ വൈറസ് ബാധ നിരക്ക് നേരിയ തോതിൽ വർദ്ധിച്ചുവെന്നും ഇത് ആശങ്കകൾ ഉയർത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. വാക്സിനേഷൻ പൂർത്തിയാക്കുക, അടച്ചിട്ട സ്ഥലങ്ങളിലും , ഒത്തുചേരലുകൾ നടക്കുമ്പോഴും മാസ്ക് ധരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.കൊറോണ വകഭേദം സംബന്ധിച്ച ഓരോ
സംഭവവികാസങ്ങളും കൊറോണ എമർജൻസി കമ്മിറ്റി ഇപ്പോഴും തുടർച്ചയായി നിരീക്ഷിച്ചു വരികയാണു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.