കുവൈത്ത് സിറ്റി: കുവൈത്തിൽ 102 വ്യവസായ പ്ലോട്ടുകൾ കൈവശമുള്ള വ്യക്തികളുടേയും കമ്പനികളുടേയും ഇടപാടുകൾ നിർത്തലാക്കാനും, എല്ലാത്തരം സേവനങ്ങളും നൽകുന്നത് നിർത്താനും
വ്യവസായ പൊതു അതോറിറ്റി ഉത്തരവിട്ടതായി പ്രാദേശിക പത്രമായ അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. പ്ലോട്ട് ഉടമസ്ഥർ അതോറിറ്റിയുടെ ട്രഷറിയിലേക്ക് നൽകേണ്ട വാർഷിക ഫീസ് അടയ്ക്കാത്തതിനാലാണ് നടപടി. കുറഞ്ഞ നിരക്കിൽ രാജ്യത്തുനിന്ന് ഷുവൈഖ് , സബാൻ, മിന അബ്ദുല്ല, അൽ റായ്, ഷുഐബ അൽ ഗർബിയ എന്നിവയുൾപ്പെടെയുള്ള വ്യവസായ മേഖലകളിൽ പ്ലോട്ടുകൾ പാട്ടത്തിനെടുത്തവർക്ക് എതിരെയാണ് നടപടി.