പ്രണയാഭ്യർത്ഥന നിരസിച്ചതിന് 21 കാരിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു

0
5

മലപ്പുറം: പെരിന്തൽമണ്ണയിൽ ഏലംകുളത്ത് പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. കുന്നക്കാട് ബാലചന്ദ്രന്റെ മകള്‍ ദൃശ്യ(21)യാണ് കൊല്ലപ്പെട്ടത്. സഹോദരി ദേവശ്രീ(13)ക്ക് ആക്രമത്തിൽ സാരമായി പരിക്കേറ്റു. സംഭവത്തിൽ പെരിന്തല്‍മണ്ണ സ്വദേശിയും കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹപാഠിയും ആയിരുന്ന വിനീഷ് വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.പ്രതിയെ കുന്നക്കാവ് വെച്ച് നാട്ടുകാർ ഓടിച്ച് പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്.

ഇന്നലെ രാത്രി ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ കട കത്തിനശിച്ചിരുന്നു . ഇതിന് പിന്നിലും വിനീഷാണെന്നാണ് പൊലീസ് കരുതുന്നത്.
രാവില എട്ടരയോടെയാണ് പെൺകുട്ടിയെ വിനീഷ് വീട്ടിൽ കയറി കുത്തിയത്. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ദേവശ്രീക്കും പരിക്കേറ്റത്.

സംഭവ സ്ഥലത്ത് വച്ച് തന്നെ ദൃശ്യ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സഹോദരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സഹോദരി അപകടനില തരണം ചെയ്തു.