കുവൈത്ത് സിറ്റി: കുവൈറ്റിൽ 12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനായുള്ള വാക്സിനേഷൻ രജിസ്ട്രേഷൻ അടുത്ത ജൂലൈയിൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുസ്തഫ റെദ്ദ അറിയിച്ചു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയശേഷം ഓഗസ്റ്റ് മാസത്തോടെ കുട്ടികളിലെ വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കും. ഗർഭിണികളായ സ്ത്രീകൾക്കും വാക്സിൻ നൽകുന്നത് പരിഗണനയിലാണ്, പക്ഷേ ഈ വിഭാഗത്തിൽ പെടുന്നവർക്ക് വാക്സിനേഷൻ നിർബന്ധം ആയിരിക്കുകയില്ല. വാക്സിൻ സ്വീകരിക്കണമോ എന്നത് സംബന്ധിച്ച് അവരവർക്ക് തീരുമാനമെടുക്കാം.
12-15 വയസ് പ്രായമുള്ള കുട്ടികൾക്കും , ഗർഭിണികൾക്കും വാക്സിൻ നൽകുന്നതിനായി അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുടെ ശുപാർശകളും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് പദ്ധതി തയ്യാറാക്കുന്നതായും അദ്ദേഹം പറഞ്ഞു. കുട്ടികളിലെ വാക്സിനേഷൻ സുരക്ഷിതവും വും ഫലപ്രദവും ആണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു