കുവൈത്തിൽ ഭർത്താവ് ഭാര്യയെ തെരുവിൽ മർദ്ദിച്ചതായി പരാതി

0
87

കുവൈത്ത് സിറ്റി: തെരുവിൽ വെച്ച് തന്നെ ആക്രമിച്ചതിന് ഭർത്താവിനെതിരെ ജോർദാനിയൻ യുവതി ഹവല്ലി ഗവർണറേറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇത് സാധൂകരിക്കുന്നതിന് ആവശ്യമായ മെഡിക്കൽ രേഖകളും അവർ പോലീസിൽ സമർപ്പിച്ചു. ഭർത്താവിനെതിരെ പോലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്, തുടർന്ന് ഇയാളെ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ കാരണം ഉപദ്രവിച്ചതാണെന്ന് പോലീസിനോട് കുറ്റസമ്മതം നടത്തി .