ഒരു മാസത്തിനിടെ 2,221 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി

0
65

കുവൈത്ത് സിറ്റി: ഒക്‌ടോബർ 1 മുതൽ നവംബർ 10 വരെ 22 വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഓഫീസുകൾ അടച്ചു പൂട്ടുകയും 106 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും 2,221 പ്രവാസികളെ നാടുകടത്താൻ നടപടി സ്വീകരിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.ഗാർഹിക തൊഴിലാളികളെ അവരുടെ വ്യക്തിഗത സ്പോൺസർഷിപ്പിലല്ലാതെ തൊഴിൽ നൽകരുതെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താമസ നിയമലംഘകരെ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിനായി നമ്പറുകളും അധികൃതർ നൽകിയിട്ടുണ്ട് – 97288200 / 25582555 / 97288211