അബുദാബി സ്ഫോടനത്തിൽ പരിക്കേറ്റവരെ ഡോ. സുൽത്താൻ അൽ ജാബർ സന്ദർശിച്ചു

0
109

അബുദാബിയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവരെ അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്‌നോക്) ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഡോ. സുൽത്താൻ അൽ ജാബർ സന്ദർശിച്ചു.  രാജ്യം പൂർണപിന്തുണനൽകുമെന്ന് അദ്ദേഹം പരിക്കേറ്റവർക്ക് അദ്ദേഹം ഉറപ്പുനൽകി. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു . മരിച്ചവരുടെ കുടുംബാംഗങ്ങളോടും അദ്ദേഹം സംസാരിച്ചു.  യു.എ.ഇ.യിലെ ഇന്ത്യൻ, പാകിസ്താൻ സ്ഥാനപതിമാരെയും ഡോ. അൽ ജാബർ അനുശോചനമറിയിച്ചു.