വാട്ട്‌സ്ആപ്പ് വഴി വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ അപ്‌ഡേറ്റ് ചെയ്യാം

കുവൈത്ത് സിറ്റി: പാസ്‌പോർട്ട് പുതുക്കിയ പൗരന്മാരും താമസക്കാരും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആരോഗ്യ മന്ത്രാലയവുമായി വാട്ട്‌സ്ആപ്പ് വഴി 24971010 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് നിർദേശം. പൗരന്മാർക്കും താമസക്കാർക്കും അവരുടെ പുതിയ പാസ്‌പോർട്ടിന്റെ പകർപ്പ്, ഇമ്മ്യൂൺ ആപ്ലിക്കേഷനിൽ നിന്ന് അവരുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, കൂടാതെ അവരുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ പാസ്‌പോർട്ട് നമ്പർ അപ്‌ഡേറ്റ് ചെയ്യാനുള്ള അഭ്യർത്ഥന എന്നിവ മിഷ്‌റെഫ് വാക്‌സിനേഷൻ സെന്ററിൽ പോകാതെ തന്നെ മുകളിലെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കാം.