ഉംറ വിസയുള്ളവർക്ക് സൗദി അറേബ്യയിലുടനീളം സഞ്ചരിക്കാം

0
105

ഉംറ തീർത്ഥാടകർക്ക് വിശുദ്ധ മക്കയ്ക്കും മദീനയ്ക്കും പുറയെ രാജ്യത്തുടനീളവും യാത്ര ചെയ്യാമെന്ന്  ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഉംറ വിസയിൽ എത്തുന്നവർക്ക് 30 ദിവസമാണ് രാജ്യത്ത് തങ്ങാൻ സാധിക്കുക . കൂടുതൽ വിശ്വാസികളെ ഉംറകൾ നിർവഹിക്കാൻ അനുവദിച്ചുകൊണ്ട് സൗദി അധികൃതർ അടുത്തിടെ കൊവിഡ്-19 നെതിരായ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു.  ഉംറ പെർമിറ്റ് ലഭിക്കുന്നതിന് വിദേശ മുസ്ലീങ്ങൾ തങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പ് ഡാറ്റ രജിസ്റ്റർ ചെയ്യേണ്ടതില്ല എന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.